ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
Saturday, January 30, 2016 10:59 AM IST
ജിദ്ദ: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ടി.എന്‍. ഗോപകുമാറിന്റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു.

മലയാള ദൃശ്യ മാധ്യമരംഗത്തെ പ്രമുഖനായിരുന്ന ടിഎന്‍ജി എന്ന ടി.എന്‍. ഗോപകുമാറിന്റെ വേര്‍പാട് മലയാള മാധ്യമ രംഗത്തിനു കനത്ത നഷ്ടമാണ്. സഹായം അര്‍ഹിക്കുന്നവരുടെ നിരവധി വിഷയങ്ങള്‍ സഹൃദയര്‍ക്കുനേരെ പിടിച്ച 'കണ്ണാടി'യാണ് ഗോപകുമാറിന്റെ നിര്യാണത്തിലുടെ ഉടഞ്ഞിരിക്കുന്നതെന്ന് പ്രസിഡന്റ് ജാഫറലി പാലക്കോട്, ജനറല്‍ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ട്രഷറര്‍ കബീര്‍ കൊണ്േടാട്ടി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍