കേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബിനു പുതിയ സാരഥികള്‍
Friday, January 29, 2016 8:48 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഡേവിഡ് ലൂക്കോസ് (ചെയര്‍മാന്‍), മീന ജോര്‍ജ് (വൈസ് ചെയര്‍മാന്‍), ഉമ്മന്‍ തോമസ് (സെക്രട്ടറി), അന്നാ തോമസ് (ജോ. സെക്രട്ടറി), തോമസ് ഇടിക്കുള (ട്രഷറര്‍), ഏബ്രഹാം ജോര്‍ജ് (ഓഡിറ്റര്‍) എന്നിവരേയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ബോബി തോമസ്, റെജി തോമസ്, റ്റോം തോമസ്, മോളി മത്തായി, ഷീലാ മാത്യൂസ്, ലിസി ഡേവിഡ് എന്നിവരെയും തെരഞ്ഞെടുത്തു.

ദേശി റസ്ററന്റില്‍ കൂടിയ പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ പി. മാത്യു (അമ്പോറ്റി ഇലന്തൂര്‍) അധക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഡേവിഡ് ലൂക്കോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ തോമസ് ഇടിക്കുള വാര്‍ഷിക വരവു ചെലവു കണക്ക് അവതരിപ്പിച്ചു പൊതുയോഗം പാസാക്കി. വൈസ് ചെയര്‍മാന്‍ അന്നാ തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി