ഇടം സാംസ്കാരിക വേദി ചര്‍ച്ച
Friday, January 29, 2016 6:51 AM IST
റിയാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചും ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന ദളിതര്‍ അഭിമുഖീകരിക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലുകളെക്കുറിച്ചും പീഢനങ്ങളെക്കുറിച്ചും റിയാദിലെ ഇടം സാംസ്കാരിക വേദി ചര്‍ച്ച സംഘടിപ്പിക്കുന്നു. 'ദളിതര്‍, അവരെങ്കില്‍ നമ്മളാരാണ്? അവര്‍ക്കും നമുക്കുമിടയില്‍ എത്ര ദൂരമുണ്ട്' എന്ന തലക്കെട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ റിയാദിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഇടം സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

ജനുവരി 30നു (ശനിയാഴ്ച) വൈകുന്നേരം ആറിനു ബത്ഹയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502709695, 0556011929, 0536268112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍