ജനാധിപത്യവും മതേതരത്വവും ഇന്ത്യയുടെ കരുത്ത്: വൈസ് കോണ്‍സുല്‍
Thursday, January 28, 2016 10:19 AM IST
ദുബായി: ഇന്ത്യയുടെ 67-മത് റിപ്പബ്ളിക് ദിനം ദുബായി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അല്‍ ബറാഹ ആസ്ഥാനത്ത് നടത്തിയ റിപ്പബ്ളിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യ ലോകത്തിന്റെ മുമ്പില്‍ വലിയ സാമ്പത്തികശക്തിയും സൈനിക ശക്തിയുമായി മാറിയിരിക്കുന്നുവെന്നും ജനതിപത്യവും മതേതരത്വവും ആണ് ഇന്ത്യയുടെ കരുത്തെന്നും രാഷ്ട്രപതിയുടെ റിപ്പബ്ളിക് ദിന സന്ദേശം അവതരിപ്പിച്ചുകൊണ്ട് വൈസ് കോണ്‍സുല്‍ പ്രദീപ്കുമാര്‍ പറഞ്ഞു.

പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശീയ ഗാനാലാപനവും സ്വാതന്ത്യ്ര സമര ചരിത്രത്തെ ആസ്പദമാക്കി പി.ഡി. സന്തോഷ് സംവിധാനം ചെയ്ത 'സെല്ലുലാര്‍ ജയില്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. മുഹമ്മദ് പട്ടാമ്പി കെഎംസിസിയുടെ റിപ്പബ്ളിക് സന്ദേശം നല്‍കി. ഫിറോസ് പയ്യോളി, റിജാസ് മട്ടന്നൂര്‍, ശരീഫ് അയ്യായ എന്നിവര്‍ ദേശഭക്തി ഗാനം ആലപിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ തലശേരി, അഡ്വ. സാജിദ് അബൂബക്കര്‍, അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, എം.എ. മുഹമ്മദ് കുഞ്ഞി, എന്‍.കെ. ഇബ്രാഹിം, ഇസ്മായില്‍ അരൂകുറ്റി, സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മട്ട, സെക്രട്ടറി ഇസ്മായില്‍ ഏറാമല എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍