അക്റബിയ മദ്രസ ഫെസ്റും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു
Thursday, January 28, 2016 10:19 AM IST
അല്‍കോബാര്‍: ഖുര്‍ആനിക് സ്കൂള്‍ ഓഫ് അക്റബിയ മദ്രസ ഫെസ്റും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു. രക്ഷിതാങ്ങളും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്ത പരിപാടിയില്‍ തനിമ ഖോബാര്‍ മേഖല വൈസ് പ്രസിഡന്റ് അശ്റഫ് സലഫി കാരക്കാട് മുഖ്യപ്രഭാഷണം നടത്തി.

നമ്മുടെ മരണശേഷവും നമുക്ക് പുണ്യം ലഭിക്കുന്ന മൂന്നു പ്രധാനകാര്യങ്ങളില്‍ ഒന്ന് സത്സ്വഭാവികളായ മക്കളാണെന്ന പ്രവാചകവചനം നാം ഗൌരവത്തിലെടുക്കണമെന്നും മദ്രസാ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

സാംസ്കാരിക സമ്മേളനം ദഹ്റാന്‍ പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി മെഡിക്കല്‍ കോളജ് മതകാര്യ വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ് സയിദ് ഹസന്‍അക്ഫി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എം. അലിയാര്‍ അധ്യക്ഷത വഹിച്ചു. മദ്രസ വിദ്യാര്‍ഥികളുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍സലാം, ഭരണസമിതി അംഗം റഷീദ് ഉമര്‍ കൊടുവള്ളി, മദ്രസ ഫെസ്റ് കോഓര്‍ഡിനേറ്റര്‍ നജീബ് അരഞ്ഞിക്കല്‍, പിടിഎ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, മുജീബ് കളത്തില്‍, ഡിസ്പാക് പ്രസിഡന്റ് നജീം ബഷീര്‍, തനിമ ഖോബാര്‍ സോണ്‍ സെക്രട്ടറി ആസിഫ് കക്കോടി, ഒ. അബ്ദുല്‍റഷീദ് രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. മദ്രസ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ വരുത്തിയ പരിഷ്കാരങ്ങളെപ്പറ്റി എം.എച്ച്. നൂറുദ്ദീന്‍ എറണാകുളവും മദ്രസ റിപ്പോര്‍ട്ട് മുഹമ്മദ് ശാനിയും അവതരിപ്പിച്ചു. നിദാല്‍ നൌഷാദ് ഖിറാഅത്ത് നടത്തി. രക്ഷിതാക്കളുടെ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും അധ്യാപകരടങ്ങുന്ന പാനല്‍ മറുപടി നല്‍കി.

അക്റബിയ ഖുര്‍ആനിക് സ്കൂളില്‍നിന്ന് ഏഴാം ക്ളാസ് പൂര്‍ത്തിയാക്കി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ഹിജാസ് മുഹമ്മദ്, ഹാനി ഫാറൂഖ്, പി.ആര്‍. മുഹമ്മദ് യാസീന്‍ എന്നിവരാണ് ആദ്യമൂന്നു സ്ഥാനക്കാര്‍. സഹീന്‍ നസീര്‍, അഫിഫ് സഹീന്‍, ശാമില്‍ അബ്ദുല്‍സമദ്, ഫാത്തിമത് ഹന്ന, ഫാഇസ് അഹ്മദ്, ഫര്‍ഹാന്‍ ഹസന്‍ നൂറുദ്ദീന്‍, നദ ഹലീമ, എം. മഹര്‍ഷാന്‍, മുഹമ്മദ് അഫ്താബ്, ഫര്‍ഹാന്‍ ഫൈസല്‍, ദില്‍കഷ് ബിച്ചു, അബ്ദുല്ല അഹ്മദ്, മുഹമ്മദ് നിഷാദ് കളത്തില്‍, ഫവാസ് വാരിദ് റഹ്മാന്‍ എന്നിവര്‍ക്കുള്ള സനദ്ദാനം ഷെയ്ഖ് സയിദ്ഹസന്‍ അക്ഫി നിര്‍വഹിച്ചു. മദ്രസ അധ്യാപിക ആധ്യാപകരെയും മദ്രസയുടെ തുടക്കത്തില്‍ അധ്യാപനം നടത്തിയ പൂര്‍വഅധ്യാപകരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിയാസ് കൊച്ചി അവതാരകനായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം