ധാരണാപത്രം ഒപ്പുവച്ചു
Thursday, January 28, 2016 8:05 AM IST
അജ്മാന്‍: തുംബൈ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും ജര്‍മനിയിലെ ഡോക്ടര്‍ ബ്രില്‍ ആന്‍ഡ് ഡോക്ടര്‍ സിന്‍മാന്‍ ഇന്‍സ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവച്ചു.

തുംബൈ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയെ പ്രതിനിധീകരിച്ച് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീനും ഡോക്ടര്‍ ബ്രില്‍ ആന്‍ഡ് ഡോക്ടര്‍ സിന്‍മാന്‍ ഇന്‍സ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഡോ. ഫ്ളോറിയന്‍ ബ്രില്ലുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. യുഎഇ -ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യുഎഇ ലെയും ജര്‍മനിയിലേയും പ്രമുഖ സ്ഥാപനങ്ങള്‍ തമ്മിലുള്ള പുതിയ സഹകരണം കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്