വെല്‍ഫെയര്‍ കേരള പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു
Thursday, January 28, 2016 8:04 AM IST
അബാസിയ: ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങളെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ കേരള അബാസിയ മേഖല പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 28നു (വ്യാഴം) വൈകുന്നേരം ഏഴിനു പ്രവാസി ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിഷേധ സംഗമം അന്‍വര്‍ സയിദ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍