കെഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ അന്തിമഘട്ടത്തിലേക്ക്
Thursday, January 28, 2016 8:03 AM IST
കുവൈത്ത്: ഗ്രൂപ്പ് മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്കു കടന്നിരിക്കേ ശക്തമായ പോരാട്ടങ്ങളാണ് ഇരു ഗ്രൂപ്പിലും അരങ്ങേറുന്നത്.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരങ്ങളില്‍ ഏകപക്ഷീയമായ ഒരു ഗോളിനു മാക്ക് കുവൈത്തിനെ മലപ്പുറം ബ്രദേഴ്സിനെയും യംഗ് ഷൂട്ടേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിനു ബിഗ് ബോയ്സിനേയും നിലവിലെ ചാമ്പ്യന്‍മാരായ ഫഹാഹീല്‍ ബ്രദേഴ്സിനെ ഒരു ഗോളിനു തോല്‍പ്പിച്ച് സിഎഫ്സി സാല്‍മിയ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. അവസാന മത്സരത്തില്‍ കെകെഎസ് സുറയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു സോക്കര്‍ തോല്‍പ്പിച്ചു.

നാളെ നടക്കുന്ന ലീഗ് പോരാട്ടങ്ങളില്‍ സിയാസ്കോ കുവൈത്ത് ചാമ്പ്യന്‍സ് എഫ്സിയേയും ബ്രദേഴ്സ് കേരള ഇന്ത്യന്‍ സ്ട്രൈക്കേഴ്സിനേയും അല്‍ ഫോസ് റൌദ, സില്‍വര്‍ സ്റാര്‍ എഫ്സിയെയും, ബ്ളാസ്റേഴ്സ് കുവൈത്ത് അല്‍ ശബാബ് എഫ്സിയേയും നേരിടും.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണു മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍