കലാനിധി അവാര്‍ഡ് ചലച്ചിത്ര നടന്‍ ലാലു അലക്സിന്
Thursday, January 28, 2016 8:00 AM IST
ദമാം: കനിവ് സാംസ്കാരിക വേദിയുടെ കലാനിധി അവാര്‍ഡിന് പ്രശസ്ത മലയാള സിനിമാതാരം ലാലു അലക്സ് അര്‍ഹനായി.

സിനിമ, നാടകം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കുളള അംഗീകാരമായാണ് ഈ അവാര്‍ഡ്.

അറിവ്, കല, സംസ്കാരം ഇവ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കനിവ് സാംസ്കാരിക വേദിയുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

ജനുവരി 29നു(വെള്ളി) നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്നു ഭാരവാഹികളായ ബിജു ബേബി, ഷാജി പത്തിച്ചിറ, സന്തോഷ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം