ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
Thursday, January 28, 2016 7:59 AM IST
ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കായിക വിഭാകമായ സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി രണ്ടാം വാരത്തില്‍ രണ്ടു ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ചു.

ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ ടീമുകളെ അണിനിരത്തികൊണ്ടായിരിക്കും ക്രിക്കറ്റ് പ്രതിഭകളെ കണ്െടത്തുക. നാടിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇതൊരു ആവേശവും നഷ്ട്ടപ്പെട്ടുപോകുന്ന ക്രിക്കറ്റ് കഴിവിനെ തിരിച്ചുകൊണ്ടുവരാനും നല്ല പ്രതിഭകളെ കണ്െടത്താനാകുമെന്നു യോഗം അഭിപ്രായപ്പെട്ടു.

ജില്ല പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി തളങ്കര, സിദ്ദീക്ക്, അന്‍വര്‍, മാക്ക് അഡുര്‍, റഫീഖ് മാങ്ങാട്, നൌഫല്‍ മല്ലം, കെ.വി. മുഹമ്മദ്, അമീര്‍, ഇബ്രാഹിം ഹാജി, സെക്രട്ടറി ബഷീര്‍ ചെര്‍ക്കള, സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ നൂറുദ്ദീന്‍ പടന്ന എന്നിവര്‍ സംസാരിച്ചു.