മര്‍ത്തമറിയം വനിതാസമാജം 'ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം 2016'
Thursday, January 28, 2016 7:58 AM IST
ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാസമാജം 2010 മുതല്‍ നടത്തിവരുന്ന ലീഡര്‍ഷിപ്പ് സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം, ദിവ്യബോധനം ക്ളാസുകള്‍ ഈ വര്‍ഷം അഞ്ച് ക്യാമ്പസുകളിലായി നടത്തുന്നു.

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഡയോസിഷന്‍ സെന്റര്‍ (മട്ടണ്‍ ടൌണ്‍ ക്യാമ്പസ്) ബ്രൂക്ളിന്‍, ക്വീന്‍സ്, ലോംഗ്ഐലന്‍ഡ് റീജണിനുവേണ്ടിയും സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് റ്റാപ്പാനില്‍ റോക്ലന്‍ഡ് (റോക് ലന്‍ഡ് ക്യാമ്പസ്), ന്യൂയോര്‍ക്ക് അപ്സ്റേറ്റ് റീജണിനുവേണ്ടിയും സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബോസ്റണ്‍ (ബോസ്റണ്‍ ക്യാമ്പസ്), ബ്രോങ്ക്സ്, ബോസ്റണ്‍, കണക്ടിക്കട്ട്, വെസ്റ്ചെസ്റര്‍ റീജണിനുവേണ്ടിയും സെന്റ് ബസേലിയോസ്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പ്ളെയിന്‍ഫീല്‍ഡ് (ന്യൂജേഴ്സി ക്യാമ്പസ്), ന്യൂജേഴ്സി സ്റാറ്റന്‍ ഐലന്‍ഡ് റീജണിനുവേണ്ടിയും സെന്റ് തോമസ് ബാള്‍ട്ടിമൂര്‍ ചര്‍ച്ച് (ബാള്‍ട്ടിമൂര്‍ ക്യാമ്പസ്) ബാള്‍ട്ടിമൂര്‍, വിര്‍ജീനിയ, വാഷിംഗ്ടണ്‍ ഡിസി റീജണിനുവേണ്ടിയും സെന്റ് ഗ്രിഗോറിയോസ്, ബെന്‍സലേം ഫിലഡല്‍ഫിയ, (ഫിലഡല്‍ഫിയ ക്യാമ്പസ്) ഫിലഡല്‍ഫിയ റീജണിനുവേണ്ടിയും ക്രമീകരിച്ചിട്ടുണ്ട്. എഴുപത്തഞ്ച് ഡോളറാണ് ഈ പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷന്‍ ഫീസ്. ബ്രേക്ഫാസ്റ്, ലഞ്ച്, ഈവനിംഗ് സ്നാക്സ്, ടെക്സ്റ് ബുക്കുകള്‍ എന്നിവ ഇവയില്‍പെടും. ഓരോ വര്‍ഷവും മൂന്നു ക്ളാസുകളാണ് ഓരോ കാമ്പസിലും നടക്കുന്നത്.

ക്ളാസുകള്‍ നടക്കുന്ന സ്ഥലം, തീയതി എന്നിവ താഴെ കൊടുത്തിരിക്കുന്നു.

മട്ടണ്‍ ടൌണ്‍ ക്യാമ്പസ്, (ലെവല്‍ രണ്ടും മൂന്നും മാത്രം. ലെവല്‍ ഒന്ന് ഉണ്ടായിരിക്കുന്നതല്ല. മട്ടണ്‍ ടൌണ്‍ അരമന: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ് ലീഡര്‍ഷിപ്പ് സെഷന്‍ നല്‍കുന്നതായിരിക്കും. (2-6-16, 4-6-16, 7-9-16)

റോക്ളന്‍ഡ് ക്യാമ്പസ്: സെന്റ് പോള്‍സ് സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് റ്റാപ്പാനില്‍ (3 ലെവല്‍സ് ഉണ്ടായിരിക്കും.) ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് ലീഡര്‍ഷിപ്പ് സെഷന്‍ നല്‍കുന്നതായിരിക്കും. (2-3-16, 4-23 16, 5-7-16).

ബോസ്റണ്‍ ക്യാമ്പസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബോസ്റ്റണ്‍ (ലെവല്‍ മൂന്നു മാത്രം). ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് ലീഡര്‍ഷിപ്പ് സെഷന്‍ നല്‍കുന്നതായിരിക്കും. (2-20-16, 4-2-16, 5-14-16.)

ന്യൂജേഴ്സി ക്യാമ്പസ്: സെന്റ് ബസേലിയോസ്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പ്ളെയിന്‍ഫീല്‍ഡ്. (മൂന്ന് ലെവലുകള്‍ ഉണ്ടായിരിക്കും). (2-27-16, 4-30-16, 6-25-16, 8-13-16.).

ബാള്‍ട്ടിമൂര്‍ ക്യാമ്പസ് : സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബാള്‍ട്ടിമൂര്‍ (3-5-16, 4-23-16, 6-4-16.).

ഫിലഡല്‍ഫിയ ക്യാമ്പസ്: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബെന്‍സലേം ഫിലഡല്‍ഫിയ, ഫിലഡല്‍ഫിയ റീജണ്‍: രണ്ടാമത്തെ ദിവസം ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് ലീഡര്‍ഷിപ്പ് സെഷന്‍ നല്‍കുന്നതായിരിക്കും (4-16-16, 5-7-16, 7-23-16).

ഈ വര്‍ഷം ലെവല്‍ വണ്‍ ക്ളാസുകള്‍ റോക്ളന്‍ഡ് റീജണിലും ന്യൂജേഴ്സി റീജണിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റു റീജണില്‍ ലവല്‍ വണ്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പ്രോഗ്രാമില്‍ ചേരുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് റോക്ളന്‍ഡ്, ന്യൂജേഴ്സി ക്യാമ്പസുകളില്‍ ചേരുവാന്‍ സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: മേരി എണ്ണച്ചേരില്‍ 914 762 0858.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍