ഫോക് നാലാമത് അഴീക്കോട് അനുസ്മരണവും പ്രസംഗ പ്രബന്ധ മത്സരങ്ങളും സഘടിപ്പിച്ചു
Wednesday, January 27, 2016 8:31 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ആഭിമുഖ്യത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ നാലാമത് അനുസ്മരണം സഘടിപ്പിച്ചു.

പ്രസംഗ പ്രബന്ധ മത്സരങ്ങള്‍ സഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ എന്‍ജിനിയര്‍ കെ. ജവഹര്‍, ഷിബു ഫിലിപ്പ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കള്‍ ആയിരുന്നു.

മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി അഞ്ചിന് അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന ഫോക് പത്താം വാര്‍ഷികമായ കണ്ണൂര്‍ മഹോത്സവ വേദിയില്‍ നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

അബാസിയ ഫോക് ഹാളില്‍ നടന്ന ചടങ്ങില്‍ സാല്‍മിയ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍ പ്രഭാഷണം നടത്തി. എം.പി. ജിതേഷ് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ഹിക്മത്ത്, രാജേഷ് ബാബു, ബിന്ദു രാജീവ്, ജോ. സെക്രട്ടറി ബിജു ആന്റണി, ബി.പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍