കേരള സംഗീത നാടക അക്കാദമി പ്രവാസി നാടകമത്സരം: സ്വാഗതസംഘം രൂപീകരിച്ചു
Wednesday, January 27, 2016 8:28 AM IST
കുവൈത്ത്: ഫെബ്രുവരി 25, 26 തീയതികളില്‍ നടക്കുന്ന പ്രവാസി നാടകമത്സരം (കേളി 2016) വിജയമാക്കുവാന്‍ കെഎസ്എന്‍എ കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.

പ്രോഗ്രാം കമ്മിറ്റി (കെ.പി. സുരേഷ്), ഫിനാന്‍സ് (ബാബു ചക്കോള), സുവനീര്‍ (ടി.വി. ജയന്‍), റിസപ്ഷന്‍ (റാഫിയ അനസ്), ഫുഡ് (സുരേഷ് മാത്തൂര്‍), സ്റേജ് ആന്‍ഡ് സൌണ്ട് (ഇക്ബാല്‍ കുട്ടമംഗലം), മീഡിയ (ചെസില്‍ രാമപുരം), വോളന്റിയര്‍ (വിപിന്‍ മങ്ങാട്) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.

ഇന്ത്യന്‍ കമ്യൂണിറ്റി സാല്‍മിയ സീനിയര്‍ സ്കൂളില്‍ രണ്ടു ദിവസങ്ങളിലായി ആറ് അമേച്വര്‍ നാടകങ്ങളാണ് അരങ്ങേറുന്നത്. കുവൈത്തിലെ നാടകരംഗത്ത് പുത്തന്‍ ഉണര്‍വും ഉള്‍കാഴ്ചയും ഉണ്ടാക്കുവാന്‍ മത്സരം ഉപകരിക്കുമെന്നു പ്രത്യാശിച്ചതോടൊപ്പം, സമൂഹത്തിലെ നാനാതുറകളിലുമുളളവരുടെ സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ ദിലിപ് നടേരി, കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍