റോക്ക് ലാന്‍ഡില്‍ ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം
Wednesday, January 27, 2016 7:26 AM IST
ന്യൂയോര്‍ക്ക്: ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (ട. ങമ്യൃ ട്യൃീാമഹമയമൃ ഇമവീേഹശര ഇവൌൃരവ, (അ ട. ആീിശളമരല ഇമവീേഹശര ഇവൌൃരഴ) 5 ണശഹഹീം ഠൃലല ഞീമറ, ണലഹെല്യ ഒശഹഹ, ചഥ 10952) വച്ചു നടത്തപ്പെടുന്നു. ആത്മവിശുദ്ധീകരണത്തിനും, ജീവിത നവീകരണത്തിനുമായി ഒരുക്കിയിരിക്കുന്ന ഈ നവീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു.

ഫെബ്രുവരി 19-നു വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതു വരേയും, ഫെബ്രുവരി 20-നു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെയും, ഫെബ്രുവരി 21-നു രാവിലെ 10.30 മുതല്‍ വൈകുന്നേരം ഏഴു വരേയുമാണു ധ്യാനസമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തദേവൂസ് അരവിന്ദത്ത് (വികാരി) 845 490 9307, അബ്രഹാം തലപ്പള്ളില്‍ (845 680 6726, തോമസ് ജോര്‍ജ് (845 517 0874).

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം