ഐഎന്‍ഒസി കേരള റിപ്പബ്ളിക് ദിനാഘോഷത്തിനൊരുങ്ങി
Wednesday, January 27, 2016 7:26 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരള റിപ്പബ്ളിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അമേരിക്കയിലെ മലയാളി സമൂഹത്തില്‍ പ്രമുഖ നഗരങ്ങളില്‍ ഐഎന്‍ഒസി സംഘടിപ്പിക്കുന്ന റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കെപിസിസി ഉപാധ്യക്ഷയും ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ളീഡറുമായ അഡ്വ. ലാലി വിന്‍സെന്റ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഫ്ളോറിഡ, ഇല്ലിനോയിസ്, പെന്‍സില്‍വേനിയ, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി അക്ഷീണം പ്രവര്‍ത്തിക്കുന്നു.

വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ചേക്കോട്ട് രാധാകൃഷ്ണന്‍, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരുടെ സജീവ പങ്കാളിത്തം ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം