ലാലി വിന്‍സെന്റിന് ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Monday, January 25, 2016 9:26 AM IST
ഡാളസ്: അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷ അഡ്വ. ലാലി വിന്‍സെന്റിനു ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ജനുവരി 24നു ഖത്തര്‍ എയര്‍വേയ്സില്‍ ഡാളസില്‍ എത്തിച്ചേര്‍ന്ന ലാലി വിന്‍സെന്റിനെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) കേരള ചാപ്റ്ററിന്റെ ടെക്സസ് സ്റേറ്റ് ഭാരവാഹികളായ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍ യൂണിറ്റ് ഭാരവാഹികളായ ചാക്കോ ഇട്ടി, ജോയി ആന്റണി, കെ. ബേബി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎന്‍ഒസി സംഘടിപ്പിക്കുന്ന റിപ്പബ്ളിക് ദിനാഘോഷങ്ങളിലും മറ്റു സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനാണു ലാലി വിന്‍സന്റ് ആദ്യമായി അമേരിക്കയില്‍ എത്തിയത്.

രണ്ടാഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫെബ്രുവരി എട്ടിന് ലാലി വിന്‍സന്റ് കേരളത്തിലേക്ക് മടങ്ങിപ്പോകും.

വിവരങ്ങള്‍ക്ക്: ബോബന്‍ കൊടുവത്ത് 214 929 2292, ജോബി ജോര്‍ജ് 215 470 2400

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി