കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന് പുതിയ നേതൃത്വം
Monday, January 25, 2016 9:25 AM IST
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയായിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സോദരന്‍ വര്‍ഗീസ് (പ്രസിഡന്റ്), ജിമ്മി മാത്യു (വൈസ് പ്രസിഡന്റ്), അഞ്ജു ദീപു (സെക്രട്ടറി), ജോര്‍ജു കുട്ടി (ജോ. സെക്രട്ടറി), സണ്ണി നെടുവലകൊട്ട് (ട്രഷറര്‍) എന്നിവരേയും എട്ടുപേരടങ്ങിയ ഭരണ സമിതിയെയും തെരഞ്ഞെടുത്തു.

ലോസ്ആഞ്ചലസിലെ ഹിമാലയ കുസിനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷകാലം കലയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റോഷന്‍ പുത്തന്‍പുരയില്‍, ഫിറോസ് മുസ്തഫ എന്നിവരെ യോഗം നന്ദി അറിയിച്ചു. എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു മുന്നോട്ടുപോകുമെന്നു പുതിയ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്