മാക് മെട്രോ മെഡിക്കല്‍ കെയര്‍ ഫുട്ബോള്‍ ഫെസ്റ്: ബ്ളാസ്റേഴ്സ് എഫ്സി ജേതാക്കള്‍
Monday, January 25, 2016 9:18 AM IST
കുവൈത്ത് സിറ്റി: പ്രമുഖരായ മാക് കുവൈത്ത് കെഫാക്കുമായി സഹകരിച്ചു നടത്തിയ ആറാമത് മെട്രോ മെഡിക്കല്‍ കെയര്‍ മെഗാ ഫുട്ബോള്‍ ഫെസ്റില്‍ ബ്ളാസ്റേഴ്സ് എഫ്സി ജേതാക്കളായി.

ഫൈനലില്‍ നിശ്ചിത സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതിനാല്‍ ഷൂട്ട് ഔട്ടില്‍ സ്പാര്‍ക്സ് എഫ്സിയെ ആണു പരാജയപ്പെടുത്തിയാണ്.

ലൂസേഴ്സ് ഫൈനലില്‍ ഫഹഹീല്‍ ബ്രദേഴ്സിനെ തോല്‍പ്പിച്ച് യംഗ് ഷൂട്ടേഴ്സ് അബാസിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ജേതാക്കള്‍ക്കുള്ള മെട്രോ മെഡിക്കല്‍ കെയര്‍ പ്രൈസ് മണിയും ട്രോഫിയും മാക് പ്രസിഡന്റ് ഷാനവാസ് ഹൈത്തം, കേഫാക് പ്രസിഡന്റ് ആഷിക് കാദിരി, അഷ്റഫ് ആന്‍ഡ് കോ. ജനറല്‍ മാനേജര്‍ ഫിറോസ് എന്നിവര്‍ സമ്മാനിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള എറ്റേര്‍ണിറ്റി ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് പ്രൈസ് മണിയും ട്രോഫിയും മാക് കുവൈത്ത് ചെയര്‍മാന്‍ മുസ്തഫ കാരി, കേഫാക് ട്രഷറര്‍ ഒ.കെ. റസാക്ക് എന്നിവരും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സുപ്രീം ട്രാവല്‍സ് ആന്‍ഡ് കാര്‍ഗോ ട്രോഫി മുന്‍ കേഫാക് ജനറല്‍ സെക്രട്ടറി വി.എസ്. നജീബും സമ്മാനിച്ചു.

പ്രത്യേക പുരസ്കാരങ്ങള്‍ കേഫാക് ലീഗുകളിലെ മികച്ച കളിക്കാരനുള്ള എസ്. മുഹമ്മദ് സ്മാരക പുരസ്കാരം ശിഹാബ്. കെ.എം. (യംഗ് ഷൂട്ടേഴ്സ് അബാസിയ) മികച്ച കളിക്കാരന്‍: രതീഷ് അപ്പുണ്ണി (ബ്ളാസ്റേഴ്സ് എഫ്സി) മികച്ച ഡിഫന്റര്‍ മനീര്‍ കരീം (സ്പാര്‍ക്സ് എഫ്സി), മികച്ച ഗോള്‍കീപ്പര്‍: അസീം (ബ്ളാസ്റേഴ്സ് എഫ്സി), ടോപ് സ്കോറര്‍: അഭിഷേക് (ബ്ളാസ്റേഴ്സ് എഫ്സി), ഫെയര്‍ പ്ളേ അല്‍ഫോസ് രൌദ എന്നിവര്‍ കരസ്ഥമാക്കി.

മിശ്രിഫിലെ പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണമെന്റ് അബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബ്ദുള്ള അബാര്‍ ഉദ്ഘാടനം ചെയ്തു. മെട്രോ മെഡിക്കല്‍ കെയര്‍ സിഇഒ ഹംസ അബാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഫൈസല്‍ ഹംസ, എറ്റേര്‍ണിറ്റി ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ മുഹമ്മദ് ഹസന്‍,ഷബീര്‍ അഡ്രസ്, കേഫാക് പ്രസിഡന്റ് ആഷിക് കാദിരി, മാക് ചെയര്‍മാന്‍ മുസ്തഫ കരി, മാക് പ്രസിഡന്റ് ഷാനവാസ്, ജനറല്‍ സെക്രട്ടറി മുബഷിര്‍, ട്രഷറര്‍ സുബൈര്‍ കുരിക്കള്‍, മാക് ഉപദേശക സമിതിയംഗം എ.പി.അബ്ദുല്‍ സലാം, മാക് സീനിയര്‍ മെംബേഴ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാക് ടീം മാനേജര്‍ മന്‍സൂര്‍ കുന്നത്തേരി, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ഷംസീര്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍