സ്നേഹാസ്വാദനം പകര്‍ന്നു ആര്‍എസ്സി കാവ്യസുധ
Monday, January 25, 2016 9:15 AM IST
ജിദ്ദ: 'സ്നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ ആര്‍എസ്സി ജിദ്ദ സോണ്‍ ശറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ പ്രവാചക പ്രകീര്‍ത്തന കാവ്യസുധ സംഘടിപ്പിച്ചു.

പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശരീഫ് സാഗര്‍ കാവ്യസുധ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സോണ്‍ ചെയര്‍മാന്‍ അലി ബുഖാരി. സയിദ് കെ.പി.എസ്. തങ്ങള്‍, സുബൈര്‍ കുട്ടശേരി എന്നിവരുടെ നേതൃത്വത്തില്‍ ആര്‍എസ്സി നാഷണല്‍ സാഹിത്യോല്‍സവ് പ്രതിഭകളാണ് ഈണമിട്ടത്. ഐസിഎഫ് മിഡില്‍ ഈസ്റ് സെക്രട്ടറി മുജീബ് എആര്‍നഗര്‍ ആശംസ നേര്‍ന്നു. കലാലയം കണ്‍വീനര്‍ റഷീദ് പന്തല്ലൂര്‍ സ്വാഗതവും ഹമീദ് വേങ്ങര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍