പിഎംഎഫ് ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചു
Saturday, January 23, 2016 11:10 AM IST
ന്യൂയോര്‍ക്ക്: പ്രാവസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചു. അമേരിക്കയില്‍ നിന്നും ഡോ. ജോസ് കാനാട്ട് (ന്യൂയോര്‍ക്ക്) പി.പി. ചെറിയാന്‍ (ഡാളസ്) എന്നിവര്‍ ഉള്‍പ്പെടെ 18 അംഗങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പുതുതായി രൂപീകരിച്ച അഡ്വൈസറി ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി പ്രിന്‍സ് പള്ളിക്കുന്നേല്‍ (ചെയര്‍മാന്‍), ലത്തീഫ് തെച്ചി (സെക്രട്ടറി), ജെസി കാനാട്ട് (വുമണ്‍സ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍), ലൈസി അലക്സ് (വുമണ്‍സ് ഗ്ളോബല്‍ ചെയര്‍മാന്‍), ഷിബി മാത്യു, ലളിതപ്രകാശ്, ബഷീര്‍ അമ്പലായി, എ. രാമചന്ദ്രന്‍, പി.വി. ഗംഗാധരന്‍, ജോസ് തെക്കയില്‍, ഡോ. ജോര്‍ജ് മാത്യു എന്നിവരും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. വര്‍ഗീസ് കുര്യന്‍, ഡോ.സുന്ദര്‍ മേനോന്‍ എന്നിവര്‍ പിഎംഎഫ് മുഖ്യ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നു.

പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കലാണ് പുതിയ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കുകയും പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്െടത്തുന്നതിനു ശ്രമിക്കുകയും ചെയ്യുന്ന ആഗോള സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷന്‍.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി