ദീപിക മുറ്റ്യാലക്ക് ഷോര്‍ട്ടി അവാര്‍ഡ് നോമിനേഷന്‍
Saturday, January 23, 2016 8:58 AM IST
ന്യൂയോര്‍ക്ക്: യുട്യൂബ് സെന്‍സേഷന്‍ ന്യൂയോര്‍ക്കില്‍ നിന്നുളള ഇന്ത്യന്‍ സുന്ദരി ദീപിക മുറ്റ്യാലയെ യു ട്യൂബ് കാറ്റഗറിയിലെ എട്ടാം ഷോര്‍ട്ടി അവാര്‍ഡിന് നോമിനേറ്റ് ചെയ്തു.

ഡിജിറ്റല്‍ വീഡിയൊ പ്ളാറ്റ്ഫോമിലെ ബസ്റ് ഫാഷന്‍, സ്റൈല്‍, സുന്ദരമായ വ്യക്തിത്വം എന്നിവയില്‍ മികവു പുലര്‍ത്തുന്നവരെയാണ് യുട്യൂബ് ഗുരു അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.

ഇന്ത്യന്‍ യുവ സുന്ദരി, ദീപിക പുതിയതായി ആരംഭിച്ച യു ട്യൂബ് ചാനലില്‍ സൌന്ദര്യ വര്‍ധനവിനെക്കുറിച്ചുളള ട്യൂട്ടോറിയല്‍ ഏകദേശം 45,000 അംഗങ്ങളാണ് ഷെയര്‍ ചെയ്യുന്നത്. യു ട്യൂബ് ചാനലിനു പുറമെ 3 ടുഡെ ഷോയിലെ പതിവ് അതിഥിയായും ഇവര്‍ പങ്കെടുക്കുന്നു.

റിയല്‍ ടൈം അക്കാഡമി റാങ്കിംഗ്, സോഷ്യല്‍ മീഡിയ വോട്ടിംഗ് എന്നിവയിലൂടെയാണ് ഷോര്‍ട്ടി അവാര്‍ഡിനായി ഓരോ വിഭാഗത്തിലേയും വിജയികളെ കണ്െടത്തുന്നത്. ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍