ഹൂസ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റി രജത ശോഭയില്‍
Saturday, January 23, 2016 8:52 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 24ന് (ഞായര്‍) കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

1991ല്‍ എച്ച്കെസിഎസ് എന്ന പേരില്‍ നിലവില്‍ വന്ന സംഘടന കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ അസൂയാവഹമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 1975 ല്‍ ഹൂസ്റണിലേക്കു തുടങ്ങിയ ക്നാനായ കടിയേറ്റം ഇന്ന് അറുനൂറോളം കുടുംബങ്ങളുടെ സ്നേഹകൂട്ടായ്മയായി വളര്‍ന്നു കഴിഞ്ഞു.

വൈകുന്നേരം 5.30ന് ഘോഷയാത്രയോടെ തുടക്കം കുറിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെസിസിഎന്‍എ നേതാക്കള്‍, വൈദികര്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കിഡ്സ് ക്ളബ്, കെസിവൈഎല്‍, യുവജനവേദി, വിമന്‍സ് ഫോറം, ബിവൈഒഎല്‍ തുടങ്ങിയ പോഷക സംഘടനകളുടെ കലാപരിപാടികളും മുന്‍ സംഘടനാ ഭാരവാഹികളെ ആദരിക്കുകയും ചെയ്യും. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.