മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, January 23, 2016 8:50 AM IST
കുവൈത്ത് സിറ്റി: കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ മെട്രൊ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കെഇഎ ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെഇഎ പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. ബിജി ബഷീര്‍, ഹംസ പയ്യന്നൂര്‍, ഇബ്രാഹിം കുട്ടി, ഫൈസല്‍ ഹംസ, സത്താര്‍ കുന്നില്‍, സുദന്‍ ആവിക്കര, അപ്സര മഹ്മൂദ്, മുഹമ്മദ് ആറങ്ങാടി, അനില്‍ കള്ളാര്‍, രാമകൃഷ്ണന്‍ കള്ളാര്‍ എന്നിവര്‍ സംസാരിച്ചു.

കെഇഎ ഉപഹാരം ഇന്‍വെസ്റ്മെന്റ് ചെയര്‍മാന്‍ അപ്സര മഹമൂദില്‍ നിന്നും മെട്രൊ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ഏറ്റു വാങ്ങി.

ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്കും കെഇഎ മെംബര്‍മാര്‍ക്കും ആശ്വാസമായ മെഡിക്കല്‍ ക്യാമ്പ് വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ജോ. കണ്‍വീനര്‍ മുനീര്‍ കുണിയ, സുരേഷ് കൊളവയല്‍, കണ്‍വീനര്‍മാരായ ഹനീഫ് പാലായി, കമറുദ്ദീന്‍, അസീസ് തളന്‍കര, അബ്ദുല്ല കടവത്ത്, സാജു പള്ളിപുഴ, റഹീം ആരിക്കാടി, സമദ് കോട്ടോടി, നാസര്‍ ചുള്ളിക്കര, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, മുനീര്‍ അടൂര്‍, കാദര്‍ കടവത്, ഹാരിസ് മുട്ടുംതല, പിആര്‍ഒ മുഹമ്മദ് കുഞ്ഞി, കബീര്‍ തളന്‍കര സമിയുള്ള, ഷാഫി ബാവ, ഒ.വി. ബാലന്‍, ഗോപാലന്‍, പ്രശാന്ത്, ഷക്കീര്‍, നൌഷാദ് തിടില്‍, മാസ്റര്‍ നിഹാല്‍ നൌഷാദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍