മഞ്ഞുകാറ്റ്: വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു
Friday, January 22, 2016 9:14 AM IST
ഡാളസ്: അമേരിക്കയുടെ നോര്‍ത്ത് ഈസ്റേണ്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഞ്ഞുകാറ്റ് ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സും സൌത്ത് വെസ്റ് എയര്‍ലൈന്‍സും സര്‍വീസുകള്‍ റദ്ദാക്കുന്നു.

ഫോര്‍ട്ട്വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചാര്‍ലറ്റ്, വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ഫിലഡല്‍ഫിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജോനാസ് എന്ന പേരില്‍ ശക്തമായ മഞ്ഞുകാറ്റ് ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍നിന്നു വെള്ളിയാഴ്ച യാത്ര പുറപ്പെടേണ്ട യാത്രക്കാര്‍ മുന്‍കൂട്ടി അന്വേഷിച്ചതിനുശേഷം മാത്രമേ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടേണ്ടതുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

മഞ്ഞുകാറ്റു മൂലം യാത്ര റദ്ദാക്കുന്നവര്‍ക്കു ഫൈന്‍ കൂടാതെ വീണ്ടും ബുക്കു ചെയ്യുന്നതിനുള്ള സൌകര്യം എയര്‍ലൈന്‍സ് ക്രമീകരിച്ചിട്ടുണ്െടന്ന് അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍