ടിസിഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 12ന്
Friday, January 22, 2016 9:10 AM IST
ജിദ്ദ: ടിസിഎഫ് ടൂര്‍ണമെന്റ്നു ഫെബ്രുവരി 12ന് സിത്തീന്‍ റോഡിലെ അലവഹ ഹോട്ടലിനടുത്തുള്ള ബിഎംകെ ഫ്ളഡ് ലൈറ്റ് ഗ്രൌണ്ടില്‍ നടക്കും. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ജിദ്ദയില്‍ ടിസിഎഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളുടെയും വ്യാപാര സമൂഹത്തിന്റെയും പിന്തുണയോടെ ടിസിഎഫ് ഈ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായാണ് സംഘടിപ്പിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ യംഗ് സ്റാര്‍, റണ്ണര്‍ അപ്പ് ആയ കേരള നൈറ്റ് റൈഡേഴ്സ്, മുന്‍ ചാമ്പ്യന്‍മാരായ ദാസില്‍ ക്രിക്കറ്റ് ക്ളബ് തുടങ്ങി ജിദ്ദയിലെ മികച്ച 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. പകലും രാത്രിയുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രിലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ പ്രമുഖ കളിക്കാര്‍ പങ്കെടുക്കും. പതിനാറു ടീമുകളെ നാല് ഗ്രൂപ്പുകളിലായി തിരിച്ച് ഓരോ ടീമിനും പ്രാഥമിക റൌണ്ടില്‍ മൂന്നു മത്സരങ്ങള്‍ വീതം ഉണ്ടാവും. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റു നേടുന്ന രണ്ടു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ കളിക്കും. മാര്‍ച്ച് 11 നാണ് ഫൈനല്‍.

ജേതാക്കള്‍ക്ക് ജോട്ടന്‍ ട്രോഫിയും അസാസ് നെറ്റ്വര്‍ക്ക് സ്പോന്‍സര്‍ ചെയ്യുന്ന ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ റണ്ണര്‍അപ്പിനുള്ള അല്‍ ഹോകൈര്‍ ഗ്രൂപ്പ് ട്രോഫിയും എടച ഫെയര്‍ പ്ളേ ടീം കപ്പും മികച്ച കളിക്കാര്‍ക്കുള്ള മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ് ബാറ്റ്സ്മാന്‍, ബെസ്റ് ബൌളര്‍, ബെസ്റ് ഫീല്‍ഡര്‍, ബെസ്റ് ഓള്‍ റൌണ്ടര്‍, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡും സമ്മാനിക്കും. മത്സരത്തിന്റെ ഇടവേളകളില്‍ കാണികള്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ അരങ്ങേറും.

ജൊട്ടന്‍ പെയിന്റാണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. ഫൈസല്‍ അല്‍ നൈമി കമ്പനിയും (എടച) നും അല്‍ ഹൊക്കൈര്‍ ഗ്രൂപ്പും ആണ് സഹ പ്രായോജകര്‍. കൂടാതെ ബൂപ അറേബ്യ, കൂള്‍ ഡിസൈന്‍, ആര്‍കോമ, പുള്‍മാന്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്സ് എന്നിവരും സഹകരിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സ്പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് ജോട്ടന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫൈസല്‍ കരീം, സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഖാലിദ് അല്‍വി, പുള്ള്മാന്‍ അല്‍ ഹമ്ര സെയില്‍സ് ഡയറക്ടര്‍ യാസിര്‍ സാമേ, എഫ്എസ്എന്‍ റീജണല്‍ മാനേജര്‍ അഫ്സല്‍ബാബു ആദിരാജ, ബൂപ അറേബ്യ മീഡിയ മാനേജര്‍ രായിദ് ഓര്‍ക്കാട്ടേരി, ടിസിഎഫ് വൈസ് പ്രസിഡന്റ് സഫീല്‍ ബക്കര്‍, അന്‍വര്‍ സാദത്ത്, ഷംസീര്‍ ഒളിയാട്ട്, ടി.വി. റിയാസ്, മുഹമ്മദ് ഫസീഷ്, അബ്ദുല്‍ ഖാദര്‍ മോചേരി, ടജ്മല്‍ ബാബു ആദി രാജ, ശഹനാദ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍