മാര്‍ത്തോമ സ്പാനിഷ് ഭാഷ ആരാധന ക്രമം പ്രകാശനം ചെയ്തു
Friday, January 22, 2016 9:05 AM IST
ഓസ്റിന്‍: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന മിഷനില്‍പ്പെട്ട മെക്സിക്കോയിലെ മാറ്റിമോറിസുള്ള തദ്ദേശിയരായ മാര്‍ത്തോമ വിശ്വാസ സമൂഹത്തിനുവേണ്ടി തയാറാക്കിയ സ്പാനിഷ് ഭാഷയിലുള്ള ആരാധന ക്രമത്തിന്റെ ഔദ്യോഗിക പ്രകാശനം നടത്തി.

ജനുവരി 17ന് ഓസ്റിന്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ആരാധനയ്ക്കുശേഷം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്കോപ്പ പ്രകാശനം നിര്‍വഹിച്ചു. ഇടവക അസംബ്ളി അംഗം സാബു ചെറിയാന്‍ ആരാധന ക്രമത്തിന്റെ ആദ്യ പ്രതി തിയൊഡോഷ്യസില്‍നിന്നും ഏറ്റുവാങ്ങി. ഭദ്രാസന സെക്രട്ടറി റവ. ബിനോയ് തോമസ്, ഇടവക വികാരി റവ. അജി വര്‍ഗീസ്, റവ. ബിജു പി. സൈമണ്‍, റവ. ഡെന്നീസ് ഏബ്രഹാം, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം