ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ ക്രിസ്മസ്- പുതുവത്സരാഘോഷവും, അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പും ജനുവരി 17-നു വൈകുന്നേരം ഏഴിനു ഡസ്പ്ളെയിന്‍സിലുള്ള ഇമ്പീരിയല്‍ ട്രാവല്‍സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ സമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി.
ഗുഡ്വിന് ഫ്രാന്‍സീസ്, ജസ്റീന ഫ്രാന്‍സീസ്, ഗ്രേസ്ലിന്‍ ഫ്രാന്‍സീസ് എന്നീ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി യോഗം ആരംഭിച്ചു. ഷിബു അഗസ്റിന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാന് മാടപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിന്റെ മുഖ്യാതിഥി ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയുടെ നിയുക്ത സഹ വികാരി ഫാ. സ്റീഫന് കണിപ്പള്ളില്‍ ആയിരുന്നു.
ഗുഡ്വിന് ഫ്രാന്‍സിസും, ജാസ്മിന് വര്‍ഗീസും എം.സിമാരായിരുന്നു. ജെന്നി വള്ളിക്കളത്തിന്റെ നൃത്തം നയനാന്ദകരമായിരുന്നു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ക്രിസ്മസ് ഗാനങ്ങള്‍ കര്‍ണാനന്ദകരമായി.
സമ്മേളനത്തില്‍ പ്രസിഡന്റ് ചെറിയാന് മാടപ്പാട്ട്, എസ്.ബി അലുംമ്നിയിലെ അംഗങ്ങളായ ആന്റണി ഫ്രാന്‍സിസും, മനീഷ് ജോസഫും ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൈക്കാരന്മാരായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍ ഇരുവര്‍ക്കും ആശംസിച്ചു. ആന്റണി ഫ്രാന്‍സിസ് മറുപടിയായി നന്ദി പറഞ്ഞു. പ്രസിഡന്റും മറ്റു അലുംമ്നി അംഗങ്ങള്‍ക്കും തദവസരത്തില്‍ രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ പാനല്‍ ഇലക്ഷന് കണ്‍വീനര്‍ ബിജി കൊല്ലാപുരം സമ്മേളനത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. പാനല്‍ യോഗം ഐകകണ്ഠ്യേന പാസാക്കി.
രക്ഷാധികാരി: റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍
പ്രസിഡന്റ്: ഷിബു അഗസ്റിന്‍, വൈസ് പ്രസിഡന്റുമാര്‍: ഷാജി കൈലാത്ത്, ഷീബാ ഫ്രാന്‍സീസ്.
സെക്രട്ടറി: റെറ്റി കൊല്ലാപുരം, ജോ. സെക്രട്ടറി: റോയിച്ചന് വലിയവീട്.
ട്രഷറര്‍: മോനിച്ചന് നടയ്ക്കപ്പാടം, ജോയിന്റ് ട്രഷറര്‍: സെബാസ്റ്യന്‍ വാഴേപ്പറമ്പില്‍.
കമ്മിറ്റി അംഗങ്ങള്‍: ചെറിയാന് മാടപ്പാട്ട്, ജോഷി വള്ളിക്കളം, ജോസ് ചേന്നിക്കര, സെബാസ്റ്യന്‍ പടിയറ, ജോളി കുഞ്ചെറിയ, അഗസ്റിന്‍ കളത്തില്‍.
അഡ്വൈസറി കമ്മിറ്റി അംഗങ്ങള്‍: സണ്ണി വള്ളിക്കളം, ജോസഫ് നെല്ലുവേലില്‍, കാര്‍മല്‍ തോമസ്, കുഞ്ഞുമോന് ഇല്ലിക്കല്‍, ജയിംസ് ഓലിക്കര.
പിആര്‍ഒ: ആന്റണി ഫ്രാന്‍സീസ് വടക്കേവീട്.
യോഗത്തിലെ വിശിഷ്ടാഥിതിയായ ഷിക്കാഗോ പോലീസ് സീനിയര്‍ ഉദ്യാഗസ്ഥനായ ടോമി മേത്തിപാറയും എസ് ബി അലുംനി അംഗമായ സണ്ണി വള്ളക്കളവും പ്രസംഗിച്ചു
യോഗത്തിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ജിജി മാടപ്പാട്ട്, ഷിബു അഗസ്റിന്‍, ബിജു കൊല്ലാപുരം, ആന്റണി ഫ്രാന്‍സീസ്, സണ്ണി വള്ളിക്കളം, മോനിച്ചന് നടയ്ക്കപ്പാടം, ബോബന് കളത്തില്‍, ഷാജി കൈലാത്ത്, ജോജോ വെങ്ങാന്തറ, ജോഷി വള്ളിക്കളം എന്നിവരാണ്. ജയിംസ് ഓലിക്കര ഏവര്‍ക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു. ആന്റണി ഫ്രാന്‍സീസ് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം