വെല്‍ഫയര്‍ സ്കീം കാമ്പയിന്‍ ജില്ലാതല കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം
Thursday, January 21, 2016 9:58 AM IST
ദുബായി: ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി കഴിഞ്ഞ പത്തുവര്‍ഷമായി മികച്ച രീതിയില്‍ നടത്തിവരുന്ന വെല്‍ഫയര്‍ സ്കീമില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുവേണ്ടി സംസ്ഥാന കെഎംസിസി ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെഎംസിസി പ്രചാരണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

വളാഞ്ചേരി മര്‍ക്കസ് പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഹകീം ഫൈസി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വെല്‍ഫയര്‍ സ്കീമിന്റെ പുതിയ ആനുകൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.

വെല്‍ഫയര്‍ സ്കീമിന്റെ സംസ്ഥാന കമ്മിറ്റി നിരീക്ഷകന്‍മാരായ അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര, ഹംസ പയ്യോളി, പി.കെ അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍, ഉമ്മര്‍ ആവയില്‍,പി.വി നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റര്‍, കെ.എം.ജമാല്‍, അബ്ദുസമദ് ആനമങ്ങാട് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: റഹ് മത്തുള്ള തൈയില്‍