ഡാളസില്‍ പല്ലവി സംഗീത ട്രൂപ്പ് ഉദ്ഘാടനം ചെയ്തു
Thursday, January 21, 2016 9:32 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട് വത്ത് മെട്രോപ്ളെക്സിലെ പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി പല്ലവി സംഗീത ട്രൂപ്പ് എന്ന പേരില്‍ പുതിയ ട്രൂപ്പ് ഉദ്ഘാടനം ചെയ്തു.

ചെട്ടിനാട് ഇന്ത്യന്‍ റസ്ററന്റില്‍ നടന്ന ചടങ്ങില്‍ പാസ്റര്‍ സെബാസ്റ്യന്‍ ജോസഫ് ട്രൂപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് ഗാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ആലപിക്കുവാന്‍ കഴിയുന്ന അനുഗ്രഹീത ഗായകരായ ചാര്‍ലി ജോര്‍ജ്, ചിപ്പി, ഐറിന്‍, ജെസലി എന്നിവരാണു ട്രൂപ്പിനു നേതൃത്വം നല്‍കുന്നത്. ഡാളസില്‍ ദീര്‍ഘകാലമായി അധ്യാപകനും ഫുട്ബോള്‍ പരിശീലകനുമായ മാറ്റ് ജേക്കബ് ആണു ട്രൂപ്പിന്റെ മാനേജര്‍. ആസ്വാദക ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക ലഹരിയിലാറാടിക്കുന്നതിന് പല്ലവി ട്രൂപ്പിന് കഴിയുമെന്നു കോ-ഓര്‍ഡിനേറ്റര്‍ ജോയ് ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.

വിവരങ്ങള്‍ക്ക്: ജോയി ആന്റണി 972 890 6405.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍