ഐസിഐസിഐ ബാങ്ക് സൌത്ത് ആഫ്രിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Thursday, January 21, 2016 9:32 AM IST
കൊച്ചി: ജൊഹാന്നാസ് ബര്‍ഗിലെ സാന്‍ഡ്ടണില്‍ ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് വിജയ് ചന്ദോക്ക് നിര്‍വഹിച്ചു.

കഴിഞ്ഞ ഒരു ദശകത്തിലധികമായി ഇന്ത്യയും സൌത്താഫ്രിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെട്ടതിന്റെ തെളിവാണു പുതിയ ശാഖ എന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുവാനും അതുപോലെ സൌത്താഫ്രിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാനും പുതിയ ശാഖ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ കമ്പനികള്‍ക്കു മാത്രമാണ് ജൊഹാന്നസ്ബര്‍ഗ് ശാഖ സേവനങ്ങള്‍ നല്കുക. ഇന്ത്യന്‍ സംയുക്ത സംരംഭങ്ങള്‍, സബ്സിഡിയറികള്‍ തുടങ്ങിയവയ്ക്കു ബാങ്ക് ധനകാര്യ സേവനം ലഭ്യമാക്കും.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ശാഖ തുറക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യമേഖല ബാങ്കാണ് ഐസിഐസിഐ.