കുടിനീര്‍ പദ്ധതിയുടെയും സ്കോളര്‍ഷിപ്പിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 22ന്
Thursday, January 21, 2016 9:27 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാരുണ്യം 2015 ന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളില്‍ നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ കുടിനീര്‍ പദ്ധതിയുടെയും സീതി സാഹിബ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 22ന് (വെള്ളി) വൈകുന്നേരം നാലിനു കോഴിക്കോട് ലീഗ് ഹൌസില്‍ നടക്കും.

മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എംപി കുടിനീര്‍ പദ്ധതിയുടെയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ പി.കെ.കെ. ബാവ, കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, മുസ്ലിം ലീഗ് നേതാക്കളായ എം.സി. മായിന്‍ ഹാജി, ടി.പി.എം. സാഹിര്‍, ഉമ്മര്‍ പാണ്ടികശാല, എം.എ. റസാഖ് മാസ്റര്‍, കെഎംസിസി വൈസ് പ്രസിഡന്റ് പി.വി. ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍