മദര്‍ തെരേസാ സാഹിത്യ അവാര്‍ഡ് റോബി സിറിളിന്
Thursday, January 21, 2016 7:16 AM IST
കുവൈത്ത്: അഗോള കത്തോലിക്കാ സഭ കരുണയുടെ ജൂബിലി വര്‍ഷം ആചരിക്കുന്നതിനോട നുബന്ധിച്ച് കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്‍ (കെഎംസിഎ) സംഘടിപ്പിച്ച ലേഖനമല്‍സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം റോബി സിറിള്‍, രണ്ടാം സ്ഥാനം വല്‍സാ മാത്യു, മൂന്നാം സ്ഥാനം റോസ്മിന്‍ സോയസ് എന്നിവര്‍ നേടി.

കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിച്ച ദി ഹെവന്‍ലി നൈറ്റ് (ക്രിസ്മസ് പുതുവല്‍സര കുടുംബസംഗമത്തില്‍ വച്ച് വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഉത്തര അറേബ്യന്‍ വികാരിയേറ്റിന്റെ വികാര്‍ അപ്പസ്തോലിക് ബിഷപ്പ് കാമില്ലോ ബാലിന്‍, ഫാ. പീറ്റര്‍ പി. മാത്യൂ ഒ.എഫ്.എം., ഫാ.പോള്‍ വി.എം. വലിയവീട്ടില്‍ ഒഎഫ്എം എന്നിവര്‍ വിതരണം ചെയ്തു.

കെഎംസിഎ പ്രിസിഡന്റ് രഞ്ജിത് ജോണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി റോയി കുട്ടനാട്, ട്രഷറര്‍ സിജോ ജോയി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള