ഡാളസ് തിരുവല്ല അസോസിയേഷന്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം
Thursday, January 21, 2016 7:15 AM IST
ഡാളസ്: തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഒന്‍പതാമത് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സ്പ്രിങ്ങ് ക്രീക്ക് ബാങ്ക്വറ്റ് ഹാളില്‍ സമുചിതമായി കൊണ്ടാടി. ശ്രേയ, റിയാന്‍, എറിന്‍, ഏയ്ഞ്ചല്‍, നിക്കോള്‍ എന്നിവരുടെ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തില്‍ ബിജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് അധ്യക്ഷത വഹിച്ചു. റവ. മാത്യു സാമുവലും, പ്രീന കൊച്ചമ്മയും ക്രിസ്മസ് സന്ദേശം നല്‍കി. സുജന്‍ കാക്കനാട്ട്, അലക്സ് അലക്സാണ്ടര്‍, സുഭാവ് പനവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തിരുവല്ല ജില്ലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സുജന്‍ കാക്കനാട്ട് യോഗത്തില്‍ നിര്‍ദേശിച്ചു. ഡാളസിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കന്മാരായ സാമുവല്‍, മത്തായി ബിജു തോമസ്, ഷാജി രാമപുരം, ഷിജു വടക്കേമണ്ണില്‍, സുനില്‍ തലവടി, ജെ.പി.ജോണ്‍, ദീപ്തി ബിനോ, ബിനോ വര്‍ഗിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
എറിന്റെയും ഐറിന്‍ കല്ലൂരിന്റെയും സുജയുടെയും അജിത്തിന്റെയും ബ്ളോവിങ്ങ്, റാസ്ബറീസ് ലിഡിയ, ആരോണ്‍, ഏബല്‍ എന്നിവരുടെ ഗാനങ്ങള്‍ ഏവരേയും ആകര്‍ഷിച്ചു. നിയയുടെയും അലക്സയുടെയും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും ജോന, ജസ്ന, മെര്‍ലിന്‍ എന്നിവരുടെ നൃത്തവും ആകര്‍ഷകമായി.

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്, ക്രിസ്മസ് കാരള്‍ നയിച്ചു. ട്രഷറര്‍ മാത്യു സാമുവല്‍ നന്ദി പ്രകാശിപ്പിച്ചു. സുജ, മീനു ആന്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ദേശീയ ഗാനത്തോടും ഡിന്നറോടും കൂടി പരിപാടികള്‍ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ഡോ. ജോര്‍ജ് എം. കാക്കനാട്ട്