ജോസ് ആറ്റുപുറം ഓര്‍മ നാഷണല്‍ പ്രസിഡന്റ്
Thursday, January 21, 2016 7:14 AM IST
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓര്‍മ)യുടെ ദേശീയ പ്രസിഡന്റായി ജോസ് ആറ്റുപുറം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. ജോര്‍ജ് നടവയല്‍ (ജനറല്‍ സെക്രട്ടറി). ഷാജി മിറ്റത്താനി (ട്രഷറാര്‍), മാത്യൂ തരകന്‍, ക്രിസ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (സെക്രട്ടറിമാര്‍) . ടെസി മാത്യൂ (ജോയിന്റ് സെക്രട്ടറി). മാത്യൂ ജോസഫ് ജോയിന്റ് ട്രഷറാര്‍.വിന്‍സന്റ് ഇമ്മാനുവേല്‍, ജോര്‍ജ്കുട്ടി അമ്പാട്ട്, ആലീസ് ജോസ്, സെലിന്‍ ജോര്‍ജ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പ്ളായില്‍, ജ്യാതി ഏബ്രാഹം (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍). സിബിച്ചന്‍ ചെമ്പ്ളായില്‍ (ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍). സുനില്‍ തോമസ് (ബോര്‍ഡ് ഓഫ് ട്രസ്റിസ് സെക്രട്ടറി). മനോജ് ജോസ് പാല, ഏലിയാമ്മ പോള്‍, ജോവിന്‍ ജോസ്, ഐശ്വര്യാ ജോര്‍ജ്, ആഷ്ളീ ഓലിക്കല്‍, ജോണി ജോസഫ്, പീറ്റര്‍ ബെനഡിക്ട് എന്നിവര്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് അംഗങ്ങള്‍.

മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം.എം.ജേക്കബ്, ഡോ. എം.വി.പിള്ള എന്നിവരാണ് ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) രക്ഷാധികാരികള്‍. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കലിഫോര്‍ണിയ, ഡാളസ്, ഫ്ളോറിഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ ഓര്‍മ്മയുടെ ചാപ്റ്ററുകളുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഓര്‍മ്മയുടെ ആദ്യ പ്രൊവിന്‍സ് ജനുവരി 28-നു ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മറ്റു ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും പ്രൊവിന്‍സുകളും ചാപ്റ്ററുകളും ആരംഭിക്കും എന്ന് ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍