കുവൈത്തില്‍ നിര്യാതനായി
Wednesday, January 20, 2016 10:16 AM IST
കുവൈത്ത് സിറ്റി: ഗുരുവായൂര്‍ കാണിപ്പയ്യൂര്‍ സ്വദേശി പുതുവീട്ടില്‍ നൌഷാദ് (43) കുവൈത്തില്‍ നിര്യാതനായി. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. താമസ രേഖയോ പാസ്പോര്‍ട്ടോ ഇല്ലാതെ രോഗാവസ്ഥയില്‍ അവശനായ നൌഷാദിനെ കെഎംസിസി മെഡിക്കല്‍ വിംഗിന്റെ സഹായത്തോടെയായിരുന്നു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 18 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ കുവൈത്തില്‍ കഴിയുന്ന നൌഷാദിനെ കുവൈത്ത് കെഎംസിസി നേതൃത്വം

ഇടപെട്ട് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നാട്ടില്‍ വിദഗ്ധ ചികിത്സക്കായി അയയ്ക്കാന്‍ ശ്രമിച്ചുവരികയായിരുന്നു.

പിതാവ്: ഹസന്‍. മാതാവ്: മുബീദ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍