കാളികാവ് സ്വദേശി മൊയ്തീന്‍കുട്ടി ജിദ്ദയില്‍ മരിച്ചു
Wednesday, January 20, 2016 7:27 AM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി മൊയ്തീന്‍കുട്ടി (കുഞ്ഞു -52) ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫൈസലിയ്യയിലെ ശാരെ സിത്തീനില്‍ ഇര്‍ഫാന്‍ ആശുപത്രിക്കടുത്താണ് താമസവും ജോലിയും. ഹനീന്‍ എസ്റാബ്ളിഷ്മെന്റി (മുഅസ്സസത്തുല്‍ ഹനീന്‍)നു കീഴിലുള്ള ഷുഹൂര്‍ ഡെക്കോര്‍ എന്ന കര്‍ട്ടണ്‍ കടയിലായിരുന്നു ജോലി. കഴിഞ്ഞ 25 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ഹസീന. മക്കള്‍: നസ്മ, സമീര്‍, സഹീര്‍ സിദാന്‍.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍