അവനീര്‍ ഗ്രൂപ്പ് ബിസിനസ് സംരംഭവുമായി കൊണ്േടാട്ടി മുനിസിപ്പല്‍ കെഎംസിസി
Tuesday, January 19, 2016 10:23 AM IST
ജിദ്ദ: കൊണ്േടാട്ടി മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്ക് അവനീര്‍ ഗ്രൂപ്പ് ബിസിനസ് പദ്ധതികള്‍ പ്രഖ്യാപിച്ചു. ശറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമം കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍കുട്ടി നീറാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

പ്രവാസ ജീവിതത്തില്‍ കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ നാട്ടില്‍ പോകേണ്ടി വരുന്നവരെ ഉദ്ദേശിച്ചു ചെലവ് കഴിച്ചു മിച്ചം വരുന്ന സംഖ്യകള്‍ സ്വരൂപിച്ചു ഒരു നിക്ഷേപമാക്കി മാറ്റാന്‍ ഇസ്ലാമിക വ്യവസ്ഥയില്‍ മുതല്‍ മുടക്കാന്‍ തയാറുള്ളവരെ ഉദ്ദേശിച്ചാണു ബിസിനസ് ഗ്രൂപ്പ് തുടക്കമിട്ടത്. അവനീര്‍ ബിസിനസ് ഗ്രൂപ്പ് എന്നു പേരിട്ടിരിക്കുന്ന സംരംഭത്തിലേക്ക് അംഗമാകുന്നവര്‍ മാസത്തില്‍ ഒരു നിശ്ചിത തുകയാണ് അടയ്ക്കേണ്ടത്. അവനീര്‍ ഗ്രൂപ്പിന്റെ ആദ്യ ഷെയര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ പഴേരി കുഞ്ഞിമുഹമ്മദിനു നല്‍കി അബ്ദുല്‍ ബാരി ഹുദവി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ലോഗോ അബൂബക്കര്‍ അരിമ്പ്ര അബ്ബാസ് മുസ്ളിയാരങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്തു. പുതുതായി രൂപംകൊണ്ട കൊണ്േടാട്ടി മുനിസിപ്പലിറ്റിയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും കേരള ഗവണ്‍മെന്റ് പ്രവാസി ക്ഷേമനിധി നോര്‍ക്ക റൂട്സിന്റെ ഐഡി കാര്‍ഡിനുള്ള അപേക്ഷയുടെ ആദ്യ കോപ്പി മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി മജീദ് കൊട്ടീരി ഹസന്‍ യമഹയില്‍നിന്നു സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.

വ്യവസ്ഥകളെക്കുറിച്ച് ഡയറക്ടര്‍ പി.ഇ. നാസറും നോര്‍ക്ക റൂട്സ് വ്യവസ്ഥകള്‍ സുഫിയാനും വിശദീകരിച്ചു. ചടങ്ങില്‍ ഉംറ നിര്‍വഹിക്കാനെത്തിയ കൊണ്േടാട്ടി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.കെ. മൂസക്കുട്ടി യുത്ത് ലീഗ് പ്രവര്‍ത്തകന്‍ മുജീബ് എന്നിവര്‍ക്കു സ്വീകരണവും നല്‍കി.

ബാവു കുരുവംപുറം, കെ.എന്‍.എ. ലത്തീഫ്, ബഷീര്‍ തൊട്ടിയന്‍, അബൂബക്കര്‍ നീരാട്, ഉസ്മാന്‍ താന്നിക്കല്‍, ലത്തീഫ് ചിറയില്‍, ഷറഫുദ്ദീന്‍ കാവുങ്ങല്‍, എന്‍.പി. അബൂബക്കര്‍, മുഷ്താഖ് മധുവായി, വീരാന്‍ ബാപ്പു, ഉമ്മര്‍കോയ, അബാസ് മുസ്ലിയാരങ്ങാടി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍