ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
Tuesday, January 19, 2016 8:26 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ആഭിമുഖ്യത്തില്‍ പത്താമത് വാര്‍ഷികം കണ്ണൂര്‍ മഹോത്സവത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി അഞ്ചിന് (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയിരിക്കും മത്സരങ്ങള്‍.

കുട്ടികള്‍ക്കായുള്ള ചിത്രരചന, കളറിംഗ്, പ്രശ്ചന്ന വേഷം, സംഘനൃത്തം, പാചകമത്സരം, മെഹന്തി ഇടീല്‍ എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍. കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവും. രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക് 99249305, 99479922 എന്നീ നമ്പരുകളിലോ സമിിൌൃാമവീഹമ്െമാ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍