സംസ്കൃതി കവിതാലാപന മത്സരം
Tuesday, January 19, 2016 8:25 AM IST
ദോഹ: സംസ്കൃതി ദോഹ സെന്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മലയാളം കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു.

ഖത്തറില്‍ താമസിക്കുന്ന 13 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫെബ്രുവരി 19നു നടക്കുന്ന അന്തിമഘട്ട മത്സരങ്ങളില്‍ പ്രമുഖ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാഖയിലെ പ്രമുഖര്‍ വിധികര്‍ത്താക്കളായി എത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ജനുവരി 30നു മുമ്പായി 74485946, 55390010, 33310380 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.