ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് കൌണ്ടി മലയാളികളുടെ സംഘടനയായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്-നവവത്സരാഘോഷവും സംഘടിപ്പിച്ചു.
ജനുവരി ഒമ്പതിനു വൈകുന്നേരം 4.30 മുതല്‍ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്സ് ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍ ദേവസ്യ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
2015 ലെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തനാണെന്നു പ്രസിഡന്റ് ഷാജിമോന്‍ വെട്ടം നന്ദി പ്രസംഗത്തില്‍ വ്യക്തമാക്കി. ട്രസ്റി ബോര്‍ഡ് ചെയര്മാന് വര്‍ഗീസ് ഒലഹന്നാന്‍ 2015ലെ അസോസിയേഷന് പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കുര്യാക്കോസ് തരിയനെ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രശസാ ഫലകവും നല്കി ആദരിച്ചു. കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് റാഫിള്‍ നറുക്കെടുപ്പിലൂടെ സഹായമെത്തിക്കുന്നതിനു തീരുമാനമായി.
തുടര്‍ന്നു പുതിയ ഭാരവാഹികളായി അലക്സാണ്ടര്‍ പൊടിമണ്ണില്‍ (പ്രസിഡന്റ്), ലൈസി അലക്സ് (പ്രസിഡന്റ് ഇലക്ട്), അജിന് ആന്റണി (സെക്രട്ടറി), മത്തായി പി. ദാസ് (ജോ. സെക്രട്ടറി), ചെറിയാന് ഡേവിഡ് (ട്രഷറര്‍), രാജു യോഹന്നാന് (ജോ. ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബിനു പോള്‍, ജോസഫ് കുരിയപ്പുറം, മനോജ് അലക്സ്, പോള്‍ ആന്റണി, രാധാകൃഷ്ണന് കുഞ്ഞുപിള്ള, റോയ് ആന്റണി, സജി പോത്തന്, തോമസ് നൈനാന് എന്നിവരെയും തെരഞ്ഞെടുത്തു.
എഡിറ്റോറിയല്‍ ബോര്‍ഡില്‍ ജയപ്രകാശ് നായര്‍, പോള്‍ കറുകപ്പിള്ളില്‍, ഇന്നസന്റ് ഉലഹന്നാന്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിക്കും. വിദ്യാജ്യോതി മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പലായി ജോസഫ് മുണ്ടഞ്ചിറയും വൈസ് പ്രിന്‍സിപ്പലായി തോമസ് മാത്യുവും സ്കൂള്‍ കോഓര്‍ഡിനേറ്ററായി ജോജോ ജയിംസും പ്രവര്‍ത്തിക്കും. ഡോ. ആനി പോള്‍, മഞ്ജു മാത്യു, ജയിംസ് ഇളംപുരയിടത്തില്‍, ഗ്രേസ് വെട്ടം, അപ്പുക്കുട്ടന് നായര്‍ എന്നിവര്‍ സ്കൂള്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. ഓഡിറ്ററായി അലക്സ് തോമസിനെയും വെബ്സൈറ്റ് കോഓര്‍ഡിനേറ്ററായി ഷെയ്ന് ജേക്കബിനെയും തെരഞ്ഞെടുത്തു.
റോക്ലാന്റ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, മാധവന് നായര്‍, യൂത്ത് മെംബര്‍ ഹന്ന എലിസബത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
നേഹ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തിനും തുടര്‍ന്ന് ഭാരതത്തിന്റെ ദേശീയ ഗാനത്തിനും ശേഷം ക്രിസ്മസ്-പുതുവത്സരാഘോഷത്തിനു തുടക്കം കുറിച്ചു. കോഓര്‍ഡിനേറ്റര്‍മാരായ ലൈസി അലക്സും കുര്യാക്കോസ് തരിയനും എംസിമാരായി പ്രവര്‍ത്തിച്ചു. ലോക സമസ്താ സുഖിനോ ഭവന്തു എന്നു പ്രാര്‍ഥിക്കാന്‍ ആര്‍ഷഭാരത സംസ്കാരം ഉള്‍ക്കൊണ്ടവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നു മുഖ്യാതിഥിയായി പങ്കെടുത്ത റവ. ഡോ. വര്‍ഗീസ് ഡാനിയേല്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
വിദ്യാജ്യോതി മലയാളം സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ മികച്ച നിലവാരം പുലര്‍ത്തി. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കമ്മിറ്റിയംഗങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ വളരെ ഹൃദ്യമായി. സാന്റാക്ളോസ് ആയി വേഷമിട്ടത് പൌലോസ് ജോസഫ് ആയിരുന്നു. നേഹ റോയ്, അഷിത അലക്സ്, അഞ്ജലി വെട്ടം, സാന്ദ്രാ ജോജോ, ക്രിസ് മുണ്ടാങ്കല്‍, അലീന മുണ്ടാങ്കല്‍, അഞ്ജലി കുരീക്കാട്ടില്‍ മുതലായവര്‍ നൃത്തം ചെയ്തപ്പോള്‍ ഗാനാലാപനത്തിലൂടെ ഷാജി ജോസഫ്, ബെന്നി ജോസഫ്, ടോണിയ കുരിശിങ്കല്‍, നേഹ എന്നിവര്‍ തങ്ങളുടെ മികവു തെളിയിച്ചു. മേരിക്കുട്ടി പൌലോസ് കവിത ആലപിച്ചു. അസോസിയേഷന് അംഗങ്ങളുടെ കുട്ടികളില്‍ നിന്ന് എസ്എടിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ക്രിസ്റി ജോസഫിനു ബിനു പോള്‍ സ്പോണ്സര് ചെയ്ത സ്കോളര്‍ഷിപ്പ് തുക സമ്മാനിച്ചു.
സുവനീര്‍ ചീഫ് എഡിറ്റര്‍ തമ്പി പനയ്ക്കലിന്റെ അഭാവത്തില്‍ ജയിംസ് ഇളംപുരയിടത്തില്‍ സുവനീറിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സുവനീറിന്റെ ആദ്യ കോപ്പി പ്രസിഡന്റ് ഷാജിമോന്‍ വെട്ടം മുഖ്യാതിഥിയായ റവ. ഡോ. വര്‍ഗീസ് ഡാനിയേലിനു നല്കി പ്രകാശനം ചെയ്തു. സെക്രട്ടറി അലക്സ് ഏബ്രഹാം നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: മൊയ്തീന് പുത്തന്‍ചിറ