സാന്‍ഡിയാഗോ മലയാളി ക്രിസ്മസ്-പുതുവത്സര ആഘോഷം
Tuesday, January 19, 2016 8:19 AM IST
സാന്‍ഡിയാഗോ: സാന്‍ഡിയാഗോ മലയാളി ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ജനുവരി 16ന് ബല്‍ബോവ പാര്‍ക്ക് റസിഡല്‍ ഹാളില്‍ സംഘടിപ്പിച്ചു.

പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഋഷികേശ് ഉണ്ണിയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആഘോഷ പരിപാടികള്‍ ആരംഭിച്ചു. പ്രച്ഛന്നവേഷ മത്സരം, കേക്കു മത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത പരിപാടികള്‍, സംഗീത പരിപാടികള്‍, കോമഡി സ്കിറ്റ് എന്നിവ ആഘോഷത്തിനു മാറ്റുകൂട്ടി.

സമ്മാനദാനം, അത്താഴ സദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. രാഹുല്‍ നായരും ജെകെ പിള്ളയും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.