കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ ആഘോഷിച്ചു
Tuesday, January 19, 2016 8:17 AM IST
കുവൈത്ത്: കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ബിഷപ് കാമില്ലോ ബാലിന്‍ നിര്‍വഹിച്ചു.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ വൈവിധ്യങ്ങളായ കലാപരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. വിവിധ ഏരിയകളില്‍ നിന്നുമുള്ള കുട്ടികളുടെ കലാപ്രകടനങ്ങള്‍ കൂടാതെ കെഎംസിഎ മീഡിയ വിഭാഗം 'തിരിച്ചുവരവ്' എന്ന നാടകം അവതരിപ്പിച്ചു. കെഎംസിഎ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങളും നാടന്‍ കരോളും ഗൃഹാതുരത്വം തൊട്ടുണര്‍ത്തി. അക്ഷരലോകം കൂട്ടുകാര്‍ അവതരിപ്പിച്ച പ്രാര്‍ഥനാ ഗാനത്താടും ആന്തത്തോടും കൂടിയാണ് ആഘോഷപരിപാടികള്‍ തുടങ്ങിയത് കുവൈത്തിലെ വിവിധ ദേവാലയത്തിലെ വൈദികര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍