ചിത്ര രചന മത്സര സമ്മാനദാനവും ഭാഷാ സംവാദവും ജനുവരി 23ന്
Tuesday, January 19, 2016 8:17 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 13നു നടന്ന ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായുള്ള 'മഴവില്ല്' ചിത്രരചനാമത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ജനുവരി 23നു (ശനി) വൈകുന്നേരം ആറിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കും.

വിജയികള്‍ക്കുള്ള സ്വര്‍ണ മെഡലുകളും മറ്റു സമ്മാനങ്ങളും എംബസി പ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്നു കൈമാറും. തദവസരത്തില്‍ മാതൃഭാഷ പഠനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി കുട്ടികളുമായുള്ള ഭാഷ സംവാദവും നടക്കും.

താത്പര്യമുള്ള കുട്ടികള്‍ക്കു സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂടിനെ 66656642 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ചടങ്ങിന്റെ ഭാഗമയി ബാലവേദി കുവൈത്തിന്റെ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97262978, 97817100, 99456731.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍