സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു
Monday, January 18, 2016 10:07 AM IST
ദുബായി: പ്രവാസ ലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സോക്കര്‍ വിരുന്നൊരുക്കി ദുബായി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം കേരള വ്യവസായ ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫാസ്റ് ട്രാക്ക് സിഇഒ അബ്ദുല്‍ ഹമീദിനു നല്‍കി നിര്‍വഹിച്ചു.

ദുബായി ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ജില്ലാ ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍, ഇ.ആര്‍. അലി മാസ്റര്‍, നിഹ്മത്തുള്ള മങ്കട, ഒ.ടി. സലാം, സിദ്ദീഖ് കാലൊടി, ജലീല്‍ കൊണ്േടാട്ടി, ഹംസു കാവണ്ണയില്‍, ഹംസ ഹാജി മട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍