ഷിക്കാഗോയില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാള്‍
Monday, January 18, 2016 10:03 AM IST
ബെല്‍വുഡ്: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പത്താം ഓര്‍മപ്പെരുന്നാള്‍ ജനുവരി 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഭക്തിപുരസരം ആഘോഷിക്കുന്നു.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കും. ശനി വൈകുന്നേരം ഏഴിന് സന്ധ്യാനമസ്കാരം, തുടര്‍ന്ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും.

ഞായര്‍ രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ഥന, കൈമുത്ത് എന്നിവ നടക്കും. തുടര്‍ന്ന് നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഫാ. ദാനിയേല്‍ ജോര്‍ജ്, ജോണ്‍ പി. ജോണ്‍ (ട്രസ്റി), റീനാ വര്‍ക്കി (സെക്രട്ടറി), ജോര്‍ജ് ദാനിയേല്‍ (കണ്‍വീനര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം