വെല്‍ഫെയര്‍ കേരള കുവൈത്ത് അബാസിയ മേഖല ഭാരവാഹികള്‍
Monday, January 18, 2016 7:55 AM IST
അബാസിയ: വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ അബാസിയ മേഖല ഭാരവാഹികളായി മുഹമ്മദ് അഷ്കര്‍ (പ്രസിഡന്റ്), നിയാസ് (വൈസ് പ്രസിഡന്റ്), ഷിബു ജോണി (സെക്രട്ടറി), ദീപക് കൃഷ്ണന്‍ (ജോ.സെക്രട്ടറി), നവാസ് (ട്രഷറര്‍), എ.കെ. സമീര്‍ (അസി. ട്രഷറര്‍) എന്നിവരെയും മേഖല കമ്മിറ്റി അംഗങ്ങളായി അജേഷ് തങ്കപ്പന്‍ നായര്‍ (ജനസേവനം), ഫാ. ഇസ് (സോഷ്യല്‍), അന്‍സാര്‍ (മീഡിയ), ജയന്‍ (ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍), സലാഹുദ്ദീന്‍ (സ്പോര്‍ട്സ്), അലി പട്ടാമ്പി (പിആര്‍), സുമി മനാഫ് (വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കേന്ദ്ര വരണാധികാരി ലായിഖ് കേന്ദ്ര നിരീക്ഷകരായ കൃഷ്ണദാസ്, വിനോദ് പെരേര എന്നിവര്‍ നിയന്ത്രിച്ചു.

കൃഷ്ണദാസ്, ഷൌക്കത്ത് അലി വളാഞ്ചേരി, വിനോദ് പെരേര, റഷീദ് ഖാന്‍, ബേബി സബീന, നിയാസ്, അഷ്ക്കര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍