വടകര എന്‍ആര്‍ഐ ഫോറത്തിന് പുതിയ ഭാരവാഹികള്‍
Monday, January 18, 2016 7:53 AM IST
അബുദാബി: വടകര എന്‍ആര്‍ഐ ഫോറം അബുദാബിയുടെ 2016-17 വര്‍ഷത്തെ ഭാരവാഹികളെയും പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എന്‍. ഇബ്രാഹിം ബഷീര്‍ (പ്രസിഡന്റ്), മുഹമ്മദ് സക്കീര്‍, പി.കെ.വി. ഹാരിസ് (വൈസ് പ്രസിഡന്റുമാര്‍), കെ. ജയകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഇക്ബാല്‍, ചന്ദ്രന്‍, പി.പി. സുരേഷ്കുമാര്‍, ടി. മുകന്ദന്‍ (സെക്രട്ടറിമാര്‍), പി. പവിത്രന്‍ (ട്രഷറര്‍), ഹരീന്ദ്രന്‍ (അസിസ്റന്റ് ട്രഷറര്‍) എന്നിവരേയും പ്രവര്‍ത്തക സമിതി അംഗങ്ങളായി ഷാജി ചാലില്‍, സി.കെ. സെമീര്‍, പി.പി. രജീദ്, കെ.പി. രാജീവന്‍, പി. രവീന്ദ്രന്‍, ശശീന്ദ്രന്‍ കൈപ്രത്ത്, മുഹമ്മദ് അബ്ദുറഹ്മാന്‍, യാസിര്‍ അറഫാത്ത്, പി. മുഹമ്മദലി, മനോജ് പറമ്പത്ത്, പി.കെ. അബ്ദുള്‍ സലാം എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും കെ. വാസു ഓഡിറ്റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് പി. രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് സെക്രട്ടറി ജയകൃഷ്ണന്‍ സ്വാഗതവും നിയുക്ത ട്രഷറര്‍ പി. പവിത്രന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ജയകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ. വാസു വരവു ചെലവു കണക്കുകളും ഓഡിറ്റര്‍ പി. പവിത്രന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള