വെബ്സൈറ്റും മൊബൈല്‍ ആപ്ളിക്കേഷനും ഉദ്ഘാടനം ചെയ്തു
Monday, January 18, 2016 7:51 AM IST
അബുദാബി: മലയാളി സമാജത്തിന്റെ വിപുലീകരിച്ച വെബ്സൈറ്റിന്റേയും അംഗങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്ളിക്കേഷന്റേയും ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നിര്‍വഹിച്ചു.

അംഗങ്ങള്‍ക്ക് അബുദാബി മലയാളി എന്ന പേരിലുള്ള ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് സമാജം നല്‍കുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്തശേഷം അവരവരുടെ അംഗത്വ കാലാവധിയെക്കുറിച്ച് നേരിട്ടറിയാനും സമാജത്തിന്റെ സൌജന്യ മെസേജ് സംവിധാനത്തിലൂടെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും കഴിയും.

സമാജം പ്രസിഡന്റ് യേശുശീലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സമാജം വൈസ് പ്രസിഡന്റ് പി.ടി റഫീക്, സമാജം ട്രഷറര്‍ ഫസലുദ്ദീന്‍, സമാജം ചെയര്‍മാന്‍ ടി.എ. നാസര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാര്‍, ഇടവ സൈഫ് എന്നിവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള