കല കുവൈറ്റ്, ആര്‍. നാഗനാഥന്‍ പ്രസിഡന്റ്, സി.കെ. നൌഷാദ് ജനറല്‍ സെക്രട്ടറി
Monday, January 18, 2016 7:37 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് കേന്ദ്ര കമ്മറ്റി പ്രസിഡന്റായി ആര്‍.നാഗനാഥനെയും, ജനറല്‍സെക്രട്ടറിയായി സി.കെ. നൌഷാദിനെയും ട്രഷററായി അനില്‍ കൂക്കിരിയെയും തെരഞ്ഞെടുത്തു.

സല്‍വ അല്‍ ദനാ സ്കൂളില്‍ (മധു ഇളമാട് നഗര്‍) ചേര്‍ന്ന 37മതു വാര്‍ഷിക പ്രതിനിധി സമ്മേളനമാണ് 2016 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തത്.

ടി.കെ.സൈജു (വൈസ് പ്രസിഡന്റ്) സുഗതകുമാര്‍ (ജോയിന്റ് സെക്രട്ടറി) ജിജോ ഡൊമനിക് (സാമൂഹ്യ വിഭാഗം സെക്രട്ടറി), ആസഫ് അഹമ്മദ് (മീഡിയ സെക്രട്ടറി) സജീവ് എം. ജോര്‍ജ് (സാഹിത്യ വിഭാഗം സെക്രട്ടറി), അരുണ്‍കുമാര്‍ (കായിക വിഭാഗം സെക്രട്ടറി) സജിത്ത് കടലുണ്ടി (കലാ വിഭാഗം സെക്രട്ടറി) രമേശ് കണ്ണപുരം, എം.പി. മുസ്ഫര്‍, പ്രസീദ് കരുണാകരന്‍, മൈക്കല്‍ ജോണ്‍സന്‍ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങള്‍) ടി.വി. ഹിക്മത്ത്, ടി.വി. ജയന്‍, നുസ്രത്ത് സകരിയ, ശുഭ ഷൈന്‍, ജിജിജോര്‍ജ്, അജിത്കുമാര്‍ നെടുംകുന്നം, വി.അനില്‍കുമാര്‍, റോയ് നെല്‍സണ്‍, നാസര്‍ കടലുണ്ടി, ഷംസുദ്ദീന്‍, നിസാര്‍ കെ.വി. എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റര്‍മാരായി കെ.വിനോദ്, അരവിന്ദാക്ഷന്‍ എന്നിവരെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റര്‍ കെ. വിനോദ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍