വെല്‍ഫയര്‍ കേരള കുവൈത്ത്, സാല്‍മിയ മേഖല: ഹസനുല്‍ ബന്ന പ്രസിഡന്റ്
Monday, January 18, 2016 7:37 AM IST
സാല്‍മിയ,കുവൈത്ത്: വെല്‍ഫയര്‍ കേരള കുവൈത്തിന്റെ 2016-2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള സാല്‍മിയ മേഘല ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് - ഹസ്സനുല്‍ ബന്ന, ജനറല്‍ സെക്രട്ടറി- സഫവാന്‍. കെ. എ , അസിഫ് ഖാലിദാണ് ട്രഷറര്‍. ഫസലുല്‍ ഹഖ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി ഷാജഹാന്‍ സി.കെ.യെയും അസിസ്റന്റ് ട്രഷററായി നൌഷാദ് കെഎംനെയും തെരെഞ്ഞെടുത്തു. മറ്റു വകുപ്പ് ഭാരവാഹികള്‍ ജഹാന്‍ അലി (ജനസേവനം), അഡ്വ. സിറാജ് സ്രാമ്പിക്കല്‍ (സമൂഹികം), രൈഹാന നൌെഷാദ് (മെംബേര്‍സ് വെല്‍ഫയര്‍), നദീര്‍ തിക്കൊടി (കല സംസ്കാരികം) , അഫ്സല്‍ ബാബു (സ്പോര്‍ട്സ്), നിസാര്‍ കെ.റഷീദ് (പബ്ളിക് റി ലെഷന്‍ & മീഡിയ), ഷമീന നാസര്‍ (വനിതാ വിഭാഗം), ഷഫ്ന അഫ്സല്‍ (പ്രവാസി പുനരധിവാസം) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ യൂണിറ്റുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട മേഖലാ അംഗങ്ങള്‍ ചേര്‍ന്നു ഭാരവാഹികളെ തെരഞ്ഞെടുക്കുയായിരുന്നു. വെല്‍ഫയര്‍ കേരള കുവൈറ്റ് ജനറല്‍ സെകട്ടറി സനോജ് പി. ജെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍